ബി.ജെ.പി സായാഹ്ന ധർണ
Wednesday 30 April 2025 12:54 AM IST
കൊല്ലം: പഹൽഗാം തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഗോപകുമാർ അയോദ്ധ്യ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, വൈസ് പ്രസിഡന്റ് സി.എസ്. ശൈലേന്ദ്ര ബാബു, സെക്രട്ടറി ബി. ശ്രീലാൽ, അഞ്ജന സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജു പിള്ള, ബിനു ബാലൻ, മണ്ഡലം ഭാരവാഹികളായ രാജീവ് മൂത്തേഴം, ജയൻ സാഗര, രേഖ കൃഷ്ണൻ, രതീഷ് കൈപ്പള്ളിൽ, ഏരിയ പ്രസിഡന്റുമാരായ ശ്യാംകുമാർ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.