കഞ്ചാവ് നൽകിയത് ചാലക്കുടി സ്വദേശി

Wednesday 30 April 2025 3:27 AM IST
vedan

തങ്ങൾക്ക് കഞ്ചാവ് നൽകിയത് ചാലക്കുടി സ്വദേശി ആഷിക്കാണെന്ന് റാപ്പർ വേടന്റെയും മറ്റു പ്രതികളുടെയും മൊഴി. എന്നാൽ കൂടുതൽപ്പേരിൽ നിന്നും ഇവർ കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. താൻ മദ്യപിക്കുകയും വലിക്കുകയും ചെയ്യുന്ന ആളാണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകവേ വേടന്റെ മാദ്ധ്യമങ്ങളോടുള്ള പ്രതികരണം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വേടനും സംഘവും പൊലീസ് റെയ്ഡിൽ കുടുങ്ങിയത്.