കഴകം നിയമനം തടഞ്ഞ ഉത്തരവ് ഒരാഴ്ചകൂടി നീട്ടി

Wednesday 30 April 2025 3:45 AM IST

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുന്നത് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 6 വരെ നീട്ടി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചിന്റെ നടപടി. സർക്കാരടക്കമുള്ള കക്ഷികളോട് എതിർസത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു.