പുതിയ ട്രെൻഡ് തുടർന്നാൽ മലയാളികൾ ഈ സാധനത്തെ അടുക്കളയിൽ അടുപ്പിക്കില്ല, തമിഴ്നാടും കർണാടകയും ഒരു കാരണം

Wednesday 30 April 2025 12:41 PM IST

കോ​ല​ഞ്ചേ​രി​:​ ​സെ​ഞ്ച്വ​റി​യ​ടി​ക്കാ​ൻ​ ​കു​തി​ക്കു​ക​യാ​ണ് ​തേ​ങ്ങ.​ ​ഉ​ണ​ങ്ങി​യ​ ​തേ​ങ്ങ​ ​പൊ​തി​ച്ച​തി​ന് ​കി​ലോ​ 85​ ​രൂ​പ​യാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​ചി​ല്ല​റ​ ​വി​ല്പ​ന​ ​വി​ല.​ ​ച​ക്കി​ലാ​ട്ടി​യ​ ​നാ​ട​ൻ​ ​വെ​ളി​ച്ചെ​ണ്ണ​ ​കി​ലോ​ ​വി​ല​ 340​ലെ​ത്തി.​ ​തേ​ങ്ങ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​താ​ണ് ​അ​ടു​ക്ക​ള​ ​ബ​ഡ്ജ​റ്റ് ​താ​ളം​ ​തെ​റ്റി​ച്ചു​ള്ള​ ​ഈ​ ​കു​തി​ച്ചു​പാ​യ​ലി​ന് ​കാ​ര​ണം.​ ​ത​മി​ഴ്നാ​ട്ടി​ലും,​ ​ക​ർ​ണ്ണാ​ട​ക​യി​ലും​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തി​നാ​ൽ​ ​വ​ര​വ് ​തേ​ങ്ങ​യും​ ​വി​പ​ണി​യി​ൽ​ ​ല​ഭ്യ​മ​ല്ല.

ക​വ​റി​ൽ​ ​വ​രു​ന്ന​ ​ബ്രാ​ൻ​ഡ് ​വെ​ളി​ച്ചെ​ണ്ണ​ക​ൾ​ ​വി​ല​ ​കൂ​ട്ടാ​തെ​ ​അ​ള​വ് ​കു​റ​ച്ച് ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​ത​ന്ത്രം​ ​പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​ഒ​രു​ ​കി​ലോ​യ്‌​ക്കു​ ​പ​ക​രം​ 900​ ​ഗ്രാം,​ 800​ ​ഗ്രാം​ ​വ​രെ​യു​ള്ള​ ​പാ​യ്‌​ക്ക​റ്റു​ക​ൾ​ ​ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​രി​ന്റെ​ ​'​കേ​ര​ഗ്രാ​മം​"​ ​പ​ദ്ധ​തി​യി​ൽ​ ​കേ​ര​കൃ​ഷി​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​നു​ ​തെ​ങ്ങു​ക​ൾ​ ​മു​റി​ച്ചു​മാ​​​റ്റി.

വ്യാ​പ​ക​മാ​യ​ ​രോ​ഗ​ബാ​ധ​യാ​ണ് ​ഉ​ത്പാ​ദ​നം​ ​കു​റ​യാ​നു​ള്ള​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​വെ​ള്ളീ​ച്ച​യും​ ​ചെ​ള്ളും​ ​മ​ഞ്ഞ​ളി​പ്പു​രോ​ഗ​വും​ ​തെ​ങ്ങു​ക​ളെ​ ​ത​ക​ർ​ത്തു.​ ​ഇ​തി​നു​ ​പു​റ​മെ​ ​കാ​​​റ്റു​വീ​ഴ്ച​യു​മു​ണ്ട്.​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​ന് ​കൃ​ഷി​ ​വ​കു​പ്പ് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും​ ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.

ഒരു കുലയിൽ 30-40 തേങ്ങ മാത്രം

ഒ​രു​ ​വ​ർ​ഷം​ ​ഒ​രു​ ​കു​ല​യി​ൽ​ ​നി​ന്ന് 80​ ​മു​ത​ൽ​ 100​ ​വ​രെ​ ​തേ​ങ്ങ​ ​കി​ട്ടി​യി​രു​ന്നി​ട​ത്ത് ​ഇ​പ്പോ​ൾ​ 30​ ​മു​ത​ൽ​ 40​ ​വ​രെ​യാ​യി​ ​കു​റ​ഞ്ഞു.​ ​തേ​ങ്ങ​യി​ടാ​നും​ ​പൊ​തി​ക്കാ​നും​ ​ക​യ​​​റ്റി​റ​ക്കി​നും​ ​ഉ​ൾ​പ്പെ​ടെ​ ​ചെ​ല​വു​ക​ളെ​ല്ലാം​ ​ക​ഴി​ഞ്ഞാ​ൽ​ ​ന​ഷ്ടം​ ​മാ​ത്ര​മാ​ണെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.

60 -75 രൂപ -തേങ്ങയിടാനുള്ള കൂലി