സംഗമം നടത്തി

Wednesday 30 April 2025 3:19 PM IST

നിലമ്പൂർ: ചന്തക്കുന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സംഗമം നടത്തി. നമുക്കൊന്ന് കൂടണ്ടെ. നമ്മളല്ലാതെ അവർക്കാരുണ്ട്....'എന്ന ആശയ പ്രചരണത്തിലൂടെ, നമ്മുടെ അയല്പക്കത്ത് വീടുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ആവശ്യമുള്ള ഒരാൾക്കും പാലിയേറ്റീവ് കെയർ കിട്ടാതെ പോകരുത് എന്നതാണ് ഈ സംഗമം ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി നിലമ്പൂർ നിവാസികൾ എല്ലാവരും തന്നെ ഒരുമിച്ച് ചന്തക്കുന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ കൂടെ ഉണ്ടാവണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഹംസ തട്ടാരശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.പി. അബ്ദുൽ ഹമീദ് അദ്ധ്യക്ഷം വഹിച്ചു. മലപ്പുറം ഇൻസിറ്റേറ്റീവ് പാലിയേറ്റീവ് കെയർ സെക്രട്ടറി നജീബ് മാസ്റ്റർ വഴിക്കടവ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റിയാസ് മാസ്റ്റർ പൂക്കോട്ടുംപാടം, നിലമ്പൂർ പാലിയേറ്റീവ് കെയർ വോളണ്ടിയർമാരായ പി.എം.ഉസ്മാനലി, ഖാലിദ്, വി.പി.ഹരിദാസൻ കോവിലകം, ജബ്ബാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.