സ്വീകരണം നൽകി
Wednesday 30 April 2025 4:16 PM IST
മലപ്പുറം; കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും ട്രഷറർ മുസ്തഫ കടമ്പോട്ടിനും ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഐ.ശിഹാബുദ്ദീൻ ,സന്തോഷ് ലാൽ, മുസ്തഫ കടമ്പോട്ട്, നാസർ പുൽപ്പറ്റ, മുജീബ് എടക്കര എന്നിവർ സംസാരിച്ചു .കെ ടി സമദ്,ടി.എൻ.അപ്പു, മോഹനൻ അരീക്കോട്,സാബിറ ചേളാരി,സമദ് കക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.