'വനം വകുപ്പിനെ നിലയ്ക്കുനിറുത്തണം'

Wednesday 30 April 2025 6:02 PM IST

കൊച്ചി: പതിനായിരക്കണക്കിന് കുടുംബങ്ങൾ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുമ്പോഴും ജനദ്രോഹപരമായ നിലപാടുകൾ സ്വീകരിക്കുന്ന വനംവകുപ്പിനെ മുഖ്യമന്ത്രി നിലയ്ക്കുനിറുത്തണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മിഷൻ. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾക്ക് പോലും ചില ഉദ്യോഗസ്ഥർ വിലകൽപ്പിക്കുന്നില്ല. കുറഞ്ഞ നഷ്ടപരിഹാരം പോലും ഇരകൾക്കു ലഭ്യമാക്കാത്ത സാഹചര്യത്തിന് മാറ്റം വരുത്തണം. അഞ്ചുവർഷത്തിനിടെ 103 പേർ കാട്ടാനകളുടെയും 341 പേർ മറ്റു വന്യജീവികളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കെന്നും ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ എന്നിവർ പറഞ്ഞു.