ജില്ലാ കുടുംബ സംഗമം ഇന്ന്

Wednesday 30 April 2025 6:03 PM IST

ആലുവ: ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ കുടുംബ സംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ആലുവ ടൗൺഹാളിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ കലാപരിപാടികൾ നടക്കും. വിനോദ് നരനാട്ട് കലാമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കുടുംബ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 'ഓർമ്മച്ചെപ്പ്' സുവനീർ അൻവർ സാദത്ത് എം.എൽ.എ പ്രകാശിപ്പിക്കും. സംസ്ഥാന സെക്രട്ടറി പി.കെ. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി യു. രാജേഷ്, തോമസ് ദേവസി, എ.പി. വർഗീസ്, ബി. അശോക് കുമാർ, സി.ടി. തോമാച്ചൻ, ഇ.ബി. അഹമ്മദ് ലെനിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.