എൻ.എം.എം.എസ് വിജയികളെ അനുമോദിച്ചു

Thursday 01 May 2025 12:02 AM IST
എൻ.എം. എം. എസ് സ്കോളർഷിപ്പ് വിജയി അനുമോദന ചടങ്ങ് എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര മണ്ഡലത്തിലെ എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഠന വിജയത്തോടൊപ്പം സാമൂഹ്യ നന്മ കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ അർത്ഥം പൂർണമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു. സാഹിത്യകാരൻ രമേശ് കാവിൽ മുഖ്യാതിഥിയായി. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ അസീസ് അദ്ധ്യക്ഷത വഹിച്ചു. വൈബ് കൺവീനർ എൻ.എം പ്രമോദ്, സുജിത് പാലോളിക്കണ്ടിയിൽ, പവിത്രൻ മണ്ടോടി, കെ.പി പവിത്രൻ, എം.സി പ്രമോദ്, അർജുൻ എന്നിവ‌ർ പ്രസംഗിച്ചു. വടകര മണ്ഡലത്തിൽ താമസിക്കുന്ന 61 വിദ്യാർത്ഥികൾക്കാണ് എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിച്ചത്.