രാസലഹരിക്കെതിരെ കൺവെൻഷൻ 2ന്

Thursday 01 May 2025 12:27 AM IST
രാസലഹരി

പയ്യോളി: രാസലഹരിക്കെതിരെ രണ്ടിന് വൈകിട്ട് നാലിന് പയ്യോളിയിൽ ജനകീയ കൺവെൻഷൻ നടക്കും. ടൗണിനു സമീപം പോസ്റ്റോഫീസ് പരിസരത്തെ ഗ്രൗണ്ടിൽ വടകര റൂറൽ എസ് പി കെ.ഇ ബൈജു ഉദ്ഘാടനം ചെയ്യും. പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വി.കെ അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. ലഹരിക്കെതിരെ 'പട' (പയ്യോളി എഗൈൻസ്റ്റ് ഡ്രഗ് അബ്യൂസ്) എന്ന പേരിൽ ജനകീയ കമ്മിറ്റിയ്ക്ക് രൂപം നൽകും. ജി.ഡൽസൻ കൺവീനറും എ.സി സുന്നൈദ് , ഷുഹൈബ് മുലൂർ ജോയിൻ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ജി.ഡൽസൻ, കെ.ടി.സിന്ധു, കൊക്കാലേരി രമേശൻ, അർജുൻ ചാത്തോത്ത് എന്നിവർ പങ്കെടുത്തു.