ഊർജ സംരക്ഷണ ബോധവത്ക്കരണം

Thursday 01 May 2025 12:02 AM IST
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി മുൻസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വടകര : എനർജി മാനേജ്മെന്റ് സെന്റർ കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും സംയുക്തമായി വടകര നിയോജക മണ്ഡലത്തിൽ ഊർജ സംരക്ഷണ ബോധവത്ക്കരണം നടത്തി. വടകര ടൗൺ അർബൻ സൊസൈറ്റി ഹാളിൽ മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ സതീശൻ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.ഐ അജയൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.കെ. വനജ , കെ. കെ. രഞ്ജിത്ത്, പത്മനാഭൻ വേങ്ങേരി , വി.പി സനീബ് കുമാർ, സി. വിനോദൻ, ഷീജ എം.കെ, വിജയൻ കെ. വിനോദൻ കെ എന്നിവർ പ്രസംഗിച്ചു. വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള മേൽക്കൂര ശീതീകരണ സാങ്കേതിക വിദ്യകളുടെ പ്രചാരണാർത്ഥമാണ് കുളിർമ എന്ന പേരിൽ ഇ.എം.സി പദ്ധതി നടപ്പിലാക്കുന്നത്.