എന്റെ കേരളം: 'വികസനവര' ഇന്ന്
Thursday 01 May 2025 12:01 AM IST
കോഴിക്കോട് : സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് മുതൽ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശനവിപണന മേളയോടനുബന്ധിച്ച് ജില്ലാതല വികസനവര മത്സരം ഇന്ന് കോഴക്കോട് ബീച്ചിൽ നടക്കും. ഫ്രീഡം സ്ക്വയറിൽ കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ സുനിൽ അശോകപുരം മുഖ്യാതിഥിയാകും. ജില്ലയിലെ വിവിധ തദ്ദേശ കേന്ദ്രങ്ങളിലായി ഏപ്രിൽ 30 വരെ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, ബി.ആർ.സി യൂണിറ്റുകൾ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.