ടെക്കീസ് കലോത്സവം: ടി.സി.എസ് മുന്നേറ്റം തുടരുന്നു
Wednesday 30 April 2025 8:24 PM IST
കൊച്ചി: പ്രോഗ്രസീവ് ടെക്കീസ് ഇൻഫോപാർക്കുമായി സഹകരിച്ചു നടത്തുന്ന അഖിലകേരള ടെക്കീസ് കലോത്സവം തരംഗ് സീസൺ 3 എട്ട് ദിവസം പിന്നിട്ടപ്പോൾ 460 പോയിന്റുമായി ടി.സി.എസുമായി മുന്നിൽ തുടരുന്നു. 380 മായി കീ വാല്യൂ രണ്ടും 340 മായി വിപ്രോ മൂന്നും സ്ഥാനങ്ങളിലാണ്.
ഇന്ന് മത്സരങ്ങളില്ല. ഒമ്പതാം ദിവസമായ വെള്ളിയാഴ്ച അതുല്യ ഓഡിറ്റോറിയം, തപസ്യ ഹാൾ എന്നിവിടങ്ങളിൽ നാടോടിനൃത്തം, ക്ലാസിക്കൽ മ്യൂസിക്, സ്റ്റാൻഡ് അപ്, കീബോർഡ് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.
ഇന്നലെ മാർഗംകളി, സംഘനൃത്തം, സിംഫണി, ഉപന്യാസ രചനാ മത്സരങ്ങൾ നടന്നു. സദസിനെ സംഗീതസാന്ദ്രമാക്കിയ സിംഫണി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.