മെന്റർമാർക്ക് പരിശീലനം
Wednesday 30 April 2025 8:40 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ബാലവേദി മെന്റർമാരുടെ ഏകദിന പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. സംസ്ഥാന തല പരിശീലകരായ സിന്ധു ഉല്ലാസ്, എൻ.യു. ഉലഹന്നാൻ, പി.കെ. വിജയൻ എന്നിവർ മെന്റർമാർക്ക് പരിശീലനം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, ലൈബ്രറി പ്രസിഡന്റ് ബേബി കാരാന്തടം, സെക്രട്ടറി അശോകൻ ഒ.റ്റി എന്നിവർ സംസാരിച്ചു.