കായിക ഉപകരണ വിതരണം
Wednesday 30 April 2025 8:48 PM IST
പറവൂർ: കായിക ലഹരി ആകട്ടെ ജീവിത ലഹരി എന്ന മുദ്രവാക്യവുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് രാസലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നടപ്പാക്കിയ താരോദയം പദ്ധതിയുടെ തുടർപ്രവർത്തനമായി 23 സ്കൂളുകൾക്ക് ഫുട്ബാൾ, ഷട്ടിൽ ബാറ്റ് , ക്രിക്കറ്റ് കിറ്റ്, ക്യാരംസ് ബോർഡ് എന്നിവയാണ് നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനായി. ഗാന അനൂപ്, ബബിത ദിലീപ്, നിത സ്റ്റാലിൻ, ജെൻസി തോമസ്, പി.വി. മണി, എ.കെ. മുരളീധരൻ, പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു.