കുട്ടികൾക്കായി ചിത്രകല ക്യാമ്പ്
Wednesday 30 April 2025 9:09 PM IST
പെരുമ്പാവൂർ : ഒക്കൽ ടി.എൻ.വി വായനശാല പെരുമ്പാവൂർ കാമസ് സ്കൂൾ ഒഫ് ആർട്സ് എന്നിവരുടെ നേതൃത്വത്തിൽ വരയാണ് ലഹരി എന്ന പേരിൽ ചിത്രകല ക്യാമ്പും മത്സരങ്ങളും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷനായി. സീഡ് ഫാം സൂപ്രണ്ട് ഫിലിപ്പ് ജി കാനാട്ട്, ക്യാമ്പ് ഡയറക്ടർ ഷാനവാസ് മുടിക്കൽ, കൺവീനർ വർഗീസ് തെറ്റയിൽ, വായനശാലാ സെക്രട്ടറി എം.വി. ബാബു, കെ. അനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രകാരന്മാരായ കെ.എസ്. സജീവ് ,സുജിത്ത് നവം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.