വോട്ടർപട്ടിക ശുദ്ധീകരണം

Thursday 01 May 2025 12:05 AM IST

പത്തനംതിട്ട : വോട്ടർ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ പൂർണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ.അജയകുമാർ, എ.അബ്ദുൾ ഹാരിസ് , ആർ.ജയകൃഷ്ണൻ, വിപിൻ വാസുദേവ്, തോമസ് ജോസഫ്, എബ്രഹാം വാഴയിൽ, ബി.ഷാഹുൽ ഹമീദ്, ദീപു ഉമ്മൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ സുമിത്ത് കുമാർ താക്കൂർ, മിനി തോമസ് എന്നിവർ പങ്കെടുത്തു.