ധനലക്ഷ്മി ബാങ്കിലൂടെ യു.പി.ഐ വഴി ജി.എസ്.ടി പേയ്‌മെന്റ്

Thursday 01 May 2025 1:46 AM IST

കൊ​ച്ചി​:​ ​യു.​ ​പി.​ ​ഐ​ ​വ​ഴി​ ​ജി.​എ​സ്.​ ​ടി​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​സൗ​ക​ര്യം​ ​ഒ​രു​ക്കി​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക്.​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക് ​ഈ​ ​സൗ​ക​ര്യം​ ​ന​ൽ​കു​ന്ന​ ​കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ബാ​ങ്കു​ക​ളി​ൽ​ ​ആ​ദ്യ​ത്തേ​താ​ണ് ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്ക്.​ ​ ജി.​ ​എ​സ്.​ ​ടി​ ​ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​ ​എ​ല്ലാ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും,​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്കി​ന്റെ​ ​ഇ​ട​പാ​ടു​കാ​ർ​ ​ആ​ക​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​ ​ഇ​ല്ലാ​തെ​ ​ത​ന്നെ​ ​പേ​യ്‌​മെ​ന്റു​ക​ൾ​ ​ന​ട​ത്താം.​ ​ സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ൻ​ഡ​യ​റ​ക്ട് ​ടാ​ക്‌​സ​സ് ​ആ​ൻ​ഡ് ​ക​സ്റ്റം​സി​ന്റെ​ ​നി​ബ​ന്ധ​ക​ൾ​ക്ക​നു​സൃ​ത​മാ​യി​ ​ജി.​ ​എ​സ്.​ ​ടി​ ​പേ​യ്‌​മെ​ന്റ് ​സ്വീ​ക​രി​ക്കു​ന്ന​ ​ധ​ന​ല​ക്ഷ്മി​ ​ബാ​ങ്കി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ബാ​ങ്കിം​ഗ് ​വ​ഴി​ ​ഉ​യ​ർ​ന്ന​ ​പ​രി​ധി​യി​ല്ലാ​തെ​യും​ ​യു.​പി.​ഐ​ ​വ​ഴി​ ​പ​ര​മാ​വ​ധി​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യും​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്താം.