അക്ഷയ തൃതീയ സ്വർണോത്സവം

Thursday 01 May 2025 1:51 AM IST

കൊ​ച്ചി​:​ ​സ്വ​ർ​ണ​വി​പ​ണി​ക്ക് ​ഉ​ണ​ർ​വേ​കി​ ​അ​ക്ഷ​യ​തൃ​തീ​യ.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 34​ ​ശ​ത​മാ​ന​ത്തോ​ളം​ ​വ​ർ​ദ്ധ​ന​വ് ​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ട​ന്നെ​ന്ന് ​രം​ഗ​ത്തു​ള്ള​വ​ർ​ ​പ​റ​യു​ന്നു.​ ​അ​ക്ഷ​യ​തൃ​തീ​യ​ ​ദി​ന​ത്തി​ൽ​ ​സ്വ​ർ​ണ​നി​ര​ക്കി​ൽ​ ​മാ​റ്റ​മു​ണ്ടാ​യി​ല്ല.​ 71,​​840​ ​രൂ​പ​യാ​യി​രു​ന്നു​ ​പ​വ​ൻ​വി​ല.​ ​ഗ്രാ​മി​ന് 8980​ ​രൂ​പ​യും.​ ​ഔ​ൺ​സി​ന് 3,​​325​ ​ഡോ​ള​റി​ൽ​ ​നി​ന്ന് 3,​​304​ ​ഡോ​ള​റി​ലേ​ക്ക് ​സ്വ​ർ​ണ​ത്തി​ന്റെ​ ​രാ​ജ്യാ​ന്ത​ര​വി​ല​ ​കു​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​ത​ന്നെ​ ​സം​സ്ഥാ​ന​ത്തെ​ ​മി​ക്ക​ ​ആ​ഭ​ര​ണ​ശാ​ല​ക​ളും​ ​തു​റ​ന്നി​രു​ന്നു.​ ​നൂ​റു​ ​മി​ല്ലി​ഗ്രാം​ ​മു​ത​ലു​ള്ള​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​സ്വ​ർ​ണ​ ​വ്യാ​പാ​ര​ശാ​ല​ക​ളി​ൽ​ ​ഒ​രു​ക്കി​യി​രു​ന്നു.​ 1500​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​സ്വ​ർ​ണ്ണ​ ​വ്യാ​പാ​രം​ ​ന​ട​ന്ന​താ​യി​ട്ടാ​ണ് ​സ്വ​ർ​ണ​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​സൂ​ച​ന​ക​ൾ​ ​എ​ന്ന് ​പ്ര​മു​ഖ​ ​വ്യാ​പാ​രി​ക​ളാ​യ​ ​കെ.​സു​രേ​ന്ദ്ര​ൻ,​ ​അ​ഡ്വ.​എ​സ്.​അ​ബ്ദു​ൽ​ ​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.