എൽ.കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

Thursday 01 May 2025 12:54 AM IST

കൊച്ചി: ഡൽഹി ആസ്ഥാനമായുള്ള എൽ.കെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊച്ചി കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു. മണിപ്പൂർ സംവിധായകൻ ഹൗബം പവൻകുമാർ ഉദ്ഘാടനം ചെയ്തു. സംവിധായകരായ ഡോ. ബിജു, വിധു വിൻസെന്റ്, സുന്ദർ ദാസ്, എ.കെ. സാജൻ, ഫിപ്രസി ഇന്ത്യ പ്രസിഡന്റ് വി.കെ ജോസഫ്, രാജീവ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂർ സംവിധായകൻ ഹൗബം പവൻ കുമാറിനെയും സംവിധായകൻ ടി. വി ചന്ദ്രനെയും മന്ത്രി പൊന്നാടയണിയിച്ചു. മുഖ്യാതിഥി സിബി മലയിൽ, ജൂറി ചെയർമാൻ കമൽ, ജൂറി അംഗങ്ങളായ സുന്ദർദാസ്, എ.കെ സാജൻ, ബൈജുരാജ് ചേകവർ, വി.കെ.ജോസഫ്, സിനിമാതാരം അഞ്ജലി നായർ എന്നിവർ പങ്കെടുത്തു. എൽ.കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ സംസാരിച്ചു.