സംവിധായകർക്ക് കഞ്ചാവ് , കൊച്ചിയിലെ അതിസമ്പന്ന കുടുംബാംഗത്തിന് നോട്ടീസ്

Thursday 01 May 2025 4:08 AM IST

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, സുഹൃത്ത് ഷാലി മുഹമ്മദ് എന്നിവർക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കൊച്ചിയിലെ അതിസമ്പന്ന കുടുംബത്തിലെ യുവാവ്. എക്സൈസ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകി.

യുവാവ് ലഹരി വില്പന സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഷാലി മുഹമ്മദിന്റെ സുഹൃത്താണ് ഇയാൾ. ഇടനിലക്കാരന്റെ ഫോൺ നമ്പർമാത്രമേ നൽകിയുള്ളൂ എന്നാണ് ഇയാൾ എക്സൈസിനെ അറിയിച്ചത്. യുവാവിനെ ചോദ്യം ചെയ്ത ശേഷം സംവിധായകരെയും ഷാലി മുഹമ്മദിനെയും നോട്ടീസ് നൽകി വിളിപ്പിക്കും.

അതേസമയം,​ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമീർ താഹിറിന് എക്‌സൈസ് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഹാജരാകണം. സമീറിന്റെ ഫ്ലാറ്റിൽ കഞ്ചാവ് ഉപയോഗിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു മൂന്നുപേരെയും പിടികൂടിയത്.