കേരള സർവകലാശാല

Thursday 01 May 2025 12:14 AM IST

പരീക്ഷാഫലം

2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എസ്.എൽ.സി.എം (2023, 2022 & 2021 രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ) www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ exams.keralauniversity.ac.in മുഖേനയും 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (മേഴ്സിചാൻസ്), 2024 ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9ന് മുമ്പ് exams.keralauniversity.ac.inൽ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ (റെഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 9 വരെ www.slcm.keralauniversity.ac.inൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.inൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ മലയാളം (സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

മേയിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി – 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് – 2014, 2018 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധന

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 സെപ്തംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി മേയ് 2 മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.