സി.പി.എം ജനസദസ്

Thursday 01 May 2025 12:15 AM IST

കോഴഞ്ചേരി : ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യവുമായി സി പി എം കോഴഞ്ചേരി ഏരിയ കമ്മിറ്റി ജനസദസ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി ടി വി സ്റ്റാലിൻ അദ്ധ്യക്ഷനായി. ആർ.അജയകുമാർ, ബിജിലി പി ഈശോ, സുനിതാ കുര്യൻ, അഡ്വ. സി ടി വിനോദ്, ലോക്കൽ സെക്രട്ടറി നൈജിൽ കെ ജോൺ, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ് എന്നിവർ സംസാരിച്ചു.