വാർഷികാഘോഷം ജനം വിജയിപ്പിക്കുന്നു : മുഖ്യമന്ത്രി
Thursday 01 May 2025 12:21 AM IST
തിരുവനന്തപുരം: ഒരു കൂട്ടർ സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ബഹിഷ്‌കരിക്കുമ്പോൾ ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ ഉദ്ഘാടന പരിപാടിയിലുൾപ്പെടെ വലിയ ജനപങ്കാളിത്തമാണ്. വാർഷികത്തെ ജനം ആകെ ഏറ്റെടുത്തു. കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധി മറികടന്ന് വികസനക്ഷേമ പ്രവർത്തനം നടപ്പാക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. ദുഷ്പ്രചരണങ്ങളിലൂടെ സർക്കാരിനെ ഇല്ലാതാക്കാമെന്നാണ് ചിലരുടെ ചിന്ത. അതിന് ജനം നൽകുന്ന മറുപടിയാണ് വാർഷികാഘോഷങ്ങളിലെ തിരക്ക്.