അനുസ്മരണ യോഗം
Thursday 01 May 2025 1:22 AM IST
കൊല്ലങ്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഘടകമായ കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഹൽ ഗാമിൽ വീരമൃത്യു വരിച്ച 28 പേർക്കായി മെഴുകുതിരി തെളിച്ച് അനുസ്മരണയോഗം നടത്തി. പ്രസിഡന്റ് എ.വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ജി.രാജേഷ്, യൂണിറ്റ് ജനറൽ സെക്രട്ടറി ജി.അവിനാഷ്, ട്രഷറർ എൻ.ആർ.റിയാസ്, ജില്ലാ യൂത്ത് വിംഗ് ട്രഷറർ എ.എം.ജിനേഷ്, രക്ഷാധികാരി വി.പരമേശ്വരൻ, സെക്രട്ടറിമാരായ നാരായണസ്വാമി(ഉണ്ണി ), സന്തോഷ് കുമാർ, ചെന്താമര, ജമീഷ, ജ്യോതി, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.