കമ്മ്യൂണിക്കോർ പദ്ധതി തുടങ്ങി
Thursday 01 May 2025 1:22 AM IST
പാലക്കാട്: ഇംഗ്ലീഷ് ഭാഷാ നൈപുണ്യം നൽകുന്നതിനായി കുടുംബശ്രീയുടെ കമ്മ്യൂണിക്കോർ പദ്ധതി തുടങ്ങി. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും ഡിജിറ്റൽ സാക്ഷരതയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിക്കോർ. വണ്ടാഴി സി.ഡി.എസിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശശികല അദ്ധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ എൻ.ഉണ്ണിക്കൃഷ്ണൻ പദ്ധതി അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമണി കേശവൻകുട്ടി, വി.വാസു, അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷൻ, സി.ഡി.എസ് ചെയർപേഴ്സൺ കനകലത ചന്ദ്രൻ, അർഷിൻ, അക്ഷര, സുഭാഷിണി, മനിത, എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ 35 കുട്ടികൾ പങ്കെടുത്തു.