മേയ് ദിന റാലി ഇന്ന്
Thursday 01 May 2025 12:23 AM IST
പത്തനംതിട്ട: സാർവ്വദേശീയ തൊഴിലാളി ദിനമായ മേയ് 1ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും സംഘടിപ്പിക്കും.രാവിലെ 9 ന് ഏരിയാകേന്ദ്രങ്ങളിൽ റാലി നടക്കും. പത്തനംതിട്ടയിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ, കൊടുമണിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ, പന്തളത്ത് സുനിതാ കുര്യൻ, കോന്നിയിൽ പി.ജെ.അജയകുമാർ, ഇരവിപേരൂരിൽ അഡ്വ.ആർ.സനൽകുമാർ, പെരുനാട് എസ്.ഹരിദാസ്, റാന്നിയിൽ പ്രമോദ് നാരായണൻ എം.എൽ.എ, അടൂരിൽ ഡി.സജി,മല്ലപ്പള്ളിയിൽ അഡ്വ.കെ.ജി.രതീഷ് കുമാർ എന്നിവർ റാലി ഉദ്ഘാടനം ചെയ്യും.