സ്റ്റാഫ് നഴ്സ് ഒഴിവ്

Thursday 01 May 2025 1:24 AM IST
nurse

പട്ടാമ്പി: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തകിയിൽ താത്കാലിക ഒഴിവിലേക്ക് മേയ് 12 രാവിലെ 10ന് അഭിമുഖം നടത്തും. താലൂക്ക് ആശുപത്രിയിലാണ് കൂടിക്കാഴ്ച. 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്‌സി നഴ്സിംഗ്/ ജി.എൻ.എം, നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ തിരിച്ചറിയൽ രേഖയും പാസ് പോർട്ട് സൈസ് ഫോട്ടോയും അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിവരങ്ങൾക്ക്: 04662950400.