കേരളഎൻ ജി ഒ അസോസിയേഷൻ പ്രതിഷേധിച്ചു
Thursday 01 May 2025 12:40 AM IST
അടൂർ: മോശം ഉദ്യോഗസ്ഥരെ കൊണ്ടുനിറയ്ക്കുന്ന ഓഫീസായി അടൂർ നഗരസഭ ഓഫീസ് മാറിയെന്ന എൽ ഡി എഫ് കൗൺസിലർമാരുടെ പരാമർശത്തിൽ കേരള എൻ ജി ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിച്ചത്. പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആർ.പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. വി.ബിജു, ബിജു ശാമുവൽ, എസ്.കെ.സുനിൽകുമാർ, വിനോദ് മിത്രപുരം, സഹീർ മുഹമ്മദ് ബിനു, സുധീർഖാൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.