അവധിക്കാല ക്യാമ്പ് സമാപിച്ചു
Thursday 01 May 2025 1:41 AM IST
കോന്നി : എലിയിറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ സർട്ടിഫിക്കറ്റ് വിതരണവും സ്നേഹപ്രയാണ സംഗമവും ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം നോവലിസ്റ്റ് തുളസിധരൻ ചാങ്ങമണ്ണിൽ ഉദ്ഘാടനം ചെയ്തു. സി.എസ്.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സിന്ധു പവിത്രൻ, ഗിരീഷ് കുമാർ, സലിൽ വയലാത്തല, എസ്.കൃഷ്ണകുമാർ, ജയചന്ദ്രൻ ഉണ്ണിത്താൻ, ടി.ലിജ, വർഗീസ് മാത്യു, കോന്നി വിജയകുമാർ, ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു.