ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
Thursday 01 May 2025 1:12 AM IST
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കിയേക്കും. നടന്മാർക്ക് കേസിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാക്ഷിയാക്കുന്നത്. ശ്രീനാഥ് ഭാസിയുടെ ഫോണിലേക്ക് കുഷ് വേണോ എന്ന സന്ദേശം മുഖ്യപ്രതി തസ്ലിമ അയച്ചിരുന്നു. 'വെയിറ്റ്' (wait) എന്ന് ശ്രീനാഥ് മറുപടിയും നൽകി. ഡിജിറ്റൽ തെളിവുകൾക്കൊപ്പം ശ്രീനാഥ് ഭാസിയും ഇക്കാര്യം എക്‌സൈസിനോട് സമ്മതിച്ചതിനാലാണ് കേസിൽ സാക്ഷിയാക്കാൻ ആലോചിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ശ്രീനാഥിനെ അടുത്ത ദിവസം വീണ്ടും വിളിച്ചുവരുത്തും. കേസിലെ ഒന്നാം പ്രതി തസ്ലിമയും ഭർത്താവ് സുൽത്താൻ അക്ബർ അലിയും സമർപ്പിച്ച ജാമ്യാപേക്ഷ ആലപ്പുഴ അഡിഷണൽ ജില്ല സെഷൻസ് കോടതി തള്ളി.