പ്രീ മെട്രിക് ഹോസ്റ്റലിൽ ഓപ്പൺ ജിം

Thursday 01 May 2025 1:50 AM IST
ശാസ്താംകോട്ട പ്രീ മെടിക് ഹോസ്റ്റലിൽ കുട്ടികൾക്കായി സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ നിർവ്വഹിക്കുന്നു

പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട പ്രീ മെട്രിക് ഹോസ്റ്റലിൽ കുട്ടികൾക്കായി ഓപ്പൺ ജിം സ്ഥാപിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പുഷ്പകുമാരി അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ എസ്.സി വിഭാഗത്തിൽ പത്തു ലക്ഷം രൂപ വകയിരുത്തി പദ്ധതിയുടെ നിർവഹണം ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി നിർവ്വഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ. ഗീത, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ് ഷീജ, കെ. സനിൽകുമാർ, വി. രതീഷ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. അൻസാർ ഷാഫി, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി. ഗീതാകുമാരി, എസ്. ശശികല, പട്ടികജാതി വികസന ഓഫീസർ രാജീവ്‌, ഹോസ്റ്റൽ വാർഡൻമാരായ പവിത്രൻ, അനിത തുടങ്ങി​യവർ സംസാരി​ച്ചു.