പാകിസ്ഥാൻ ഭൂപടം കത്തിച്ച് പ്രതിഷേധം
Thursday 01 May 2025 1:51 AM IST
കൊല്ലം: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽ ദീപം തെളിച്ചു. തുടർന്ന് പാകിസ്ഥാൻ ഭൂപടവും കത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അസൈൻ പള്ളിമുക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷനായി. കെ.എസ്‍.യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജു ഭീകര വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. നേതാക്കളായ രാജീവ് പാലത്തറ, ബിനോയ് ഷാനൂർ, പിണക്കൽ ഫൈസി, അജ്മൽ പള്ളിമുക്ക്, സൈദലി, ലിജു, ബൈജു ആലുംമൂട്ടിൽ, മണികണ്ഠൻ, ഷാജഹാൻ പാലയ്ക്കൽ, സുധീർ കൂട്ടുവിള, ഫൈസൽ, അയത്തിൽ ഷെരീഫ്, മുഹമ്മദ് ഷാജി, ശാഹുൽ, നഹാസ്, ഫവാസ് ആഷിർ, ഉനൈസ് ഷർമി, ഹർഷാദ്, ശ്രുതി, സിയാദ് തുടങ്ങിയവർ സംസാരിച്ചു.