സർട്ടിഫിക്കറ്റ് വിതരണവും മോട്ടിവേഷൻ ക്ലാസും

Thursday 01 May 2025 1:51 AM IST

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയനും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്ര് വിതരണം 7ന് രാവിലെ 9 മുതൽ കൊല്ലം എസ്.എൻ കോളേജ് സെമിനാർ ഹാളിൽ നടക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിക്കും. പ്രൊഫ. എം.എൻ.ദയാനന്ദൻ മോട്ടിവേഷൻ ക്ലാസെടുക്കും. പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കൊല്ലം യൂണിയൻ പ്രസിഡന്റ് ജി.ശിവപ്രസാദും സെക്രട്ടറി ടി.അനിൽകുമാറും അഭ്യർത്ഥിച്ചു.