ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ 44 കാരിയെ വിട്ടയച്ചു

Thursday 01 May 2025 1:52 AM IST

കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 44 കാരിയെ കോടതി വെറുതെ വിട്ടു. പടപ്പക്കര എൻ.എസ് നഗറിൽ ആശ വിലാസം വീട്ടിൽ ആശയെയാണ് (എയ്‌ഞ്ചൽ) കൊട്ടാരക്കര അഡി. സെഷൻസ് കോടതി ജഡ്‌ജി റീന ദാസ് വിട്ടയച്ചത്.

ഭർത്താവ് ഷാജി മദ്യപിച്ച് ആശയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടർന്ന് 2017 ജനുവരി 24ന് രാത്രി 7 ഓടെ ഉറക്കത്തിലായിരുന്ന ഷാജിയെ ആശ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയുടെ ഫാനിൽ കെട്ടിത്തൂക്കിയെന്നാണ് കേസ്. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്‌തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്‌‌തെങ്കിലും കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന നിരീക്ഷണത്തിലാണ് പ്രതിയെ വിട്ടയച്ചത്. അഭിഭാഷകരായ പി.എ.പ്രിജി, എസ്.സുനിമോൾ, വി.എൽ.ബോബിൻ, സിനു.എസ്.മുരളി, എസ്.അക്ഷര എന്നിവർ പ്രതിഭാഗത്തിനായി ഹാജരായി.