ചെന്നൈയെ തീർത്ത് കിംഗ്‌സായി പഞ്ചാബ്
ചെന്നൈ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 4 വ ിക്കറ്റിന്റെ തോൽവി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഈസീസണിൽ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യടീമാണ് പഞ്ചാബ്.
ജയത്തോടെ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി.
സ്വന്തം മൈതാനമായ ചെപ്പോക്കിൽ ആദ്യം ബാറ്റ ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 19.2 ഓവറിൽ 190 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ പഞ്ചാബ് 2 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (194/6). 41 പന്തിൽ 72 റൺസ് നേടിയ ക്യാപ്ടൻ ശ്രേയസ് അ യ്യർതന്നെയാണ് ചേസിംഗിലും പഞ്ചാബിന്റെ ലീഡറായി. പ്രഭ്‌സിമ്രാൻസിംഗും (36 പന്തിൽ 54) അർദ്ധ സെഞ്ച്വറി നേടി മകച്ച പ്രകടനം നടത്തി. പ്രിയാൻഷ് ആര്യ (23), ശശാങ്ക്സിംഗ്(12പന്തിൽ23) എന്നിവരും തിളങ്ങി. ചെന്നൈക്കിയി ഖലീലും പതിരണയും 2വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ സാം കറന്റെ ( 47 പന്തിൽ 88) തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിലാണ് ചെന്നൈ 190ൽ എത്തിയത്. 9 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് കറന്റെ ഇന്നിംഗ്സ്. ഡെവാൾഡ് ബ്രെവിസും (32) ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. ഒരുഘട്ടത്തിൽ 200 കടക്കുമെന്ന് കരുതിയ ചെന്നൈയെ ഡെത്ത് ഓവറകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. 19-ാം ഓവർ എറിഞ്ഞ യൂസ്വേന്ദ്ര ചഹൽ ആ ഓവറിൽ ഹാട്രിക്ക ് ഉൾപ്പെടെ 4 വിക്കറ്റാണ് വീഴ്ത്തിയത്. ആ ഓവറിലെ രണ്ടാം പന്തിൽ ചെന്നൈ ക്യാപ്ടൻ എം.എസ് ധോണിയെ പുറത്താക്കിയ ചഹൽ നാലാം പന്തിൽ ദീപക് ഹൂഡയേയും (2),അഞ്ചാം പന്തിൽ അൻഷുൽ കാംബോജിനേയും (0),അവസാന പന്തിൽ നൂർ അഹമ്മദിനേയും (0) മടക്കിയാണ് ഹാട്രിക്ക് നേടിയത്. അർഷ്ദീപും മാർക്കോ ജാൻസണും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
ഗോവയും ജംഷഡ്പൂരും ഫൈനലിൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ എഫ്.സി ഗോവയും ജംഷഡ്പൂർ എഫ്.സിയും ഫൈനലിലെത്തി. ഗോവ3-1ന് മോഹൻബഗാൻ സൂപ്പർ ജയ്ന്റ്‌സിനേയും ജംഷഡ്പൂർ 1-0ത്തിന്ജംഷഡ്പൂരിനെ കീഴടക്കിയുമാണ് ഫൈനലിലെത്തിയത്.
യശസ്സിന് അട്ടിമറി ജയം
കോട്ടയം: ഗ്രാൻഡ് മാസ്റ്റർ ചെസ്സിന്റെ ഒന്നാം റൗണ്ടി ൽ ഇന്ത്യയുടെ യശസ്സ്.എച്ച്. കിർഗീസ്ഥാന്റെ ടോളോഗോൺ ടെഗിൻ സെമിറ്റലിനെ അട്ടിമറിച്ചു. യശസ്സിനെക്കാൾ 572 ഇലോ റേറ്റിംഗ് കൂടുതലുള്ള ഇന്റർനാഷണൽ മാസ്റ്ററാണ് കിർഗിസ്ഥൻ താരം. മറ്റൊരു് മത്സരത്തിൽ ബെലറാസിന്റെ ഗ്രാൻഡ് മാസ്റ്റർ അലക്സി ഫെഡറോവിനെ ഇന്ത്യയുടെ അദിത് ദാസ് സമനിലയിൽ തളച്ചു. മറ്റ് ടോപ് സീഡ് ഗ്രാൻസ് മാസ്റ്റർ മാർ ആദ്യ റൗണ്ടിൽ വിജയം കണ്ടു. അർമേനിയൻ ഗ്രാൻഡ് മാസ്റ്ററായ ടോപ് സീഡ് ഗ്രിഗോറിയൻകരൻ കേരളത്തിന്റെ ഗിരി ധർ.എ.യെ തോൽപ്പിച്ചു. മലയാളി താരമായ അഹസ് ഇ.യു രജത് രഞ്ജിത്തിനെ പരാജയപ്പെടുത്തി.
പി.എസ്.ജിക്ക് ജയം ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഒന്നാം പാദ സെമിയിൽ ആഴ്സനലിനെ ആവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്‌ത്തി പാരീസ് സെയിന്റ് ജർമ്മൻ. മത്സരത്തിന്റെ നാലാം മിനിട്ടിൽ ഔസ്‌മനെ ഡെംബലെ നേടിയ ഗോളിൽ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു.ഇടതുവിംഗിൽ നിന്ന് വിംഗർ ക്വാട്ട ക്വാറട്‌സ്കേലിയ നീട്ടി നൽകിയ പന്ത് മനോഹരമായ ഇടംകാലൻ ഷോട്ടിലൂടെ ഡെംബലെ വലയിലാക്കുകയായിരുന്നു. മേയ് 8ന് ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് പി.എസ്.ജിയുടെ തട്ടകത്തിൽ രണ്ടാം പാദത്തിന്റെ കിക്കോഫ്.