പൂർവവിദ്യാർത്ഥി സംഗമം

Saturday 03 May 2025 12:15 AM IST
പൂർവ്വ വിദ്യാർത്ഥി സംഗമം

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ 1984 പൂർവവിദ്യാർത്ഥി കൂട്ടായ്മ (എം.സി.സി.എച്ച്.എസ് 1984 കൂട്ടായ്മ) 6 -ാമത് വാർഷിക സമ്മേളനവും മഴവില്ല് 2025 എന്ന പേരിൽ കുടുംബ സംഗമവും നടന്നു. കോർപ്പറേഷൻ കൗൺസിലർ കെ.ടി സുഷാജ് ഉദ്ഘാടനം ചെയ്തു. സീരിയൽ താരം അനിൽ ബേബി മുഖ്യാതിഥിയായി. ഷിബുലാൽ എടോളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സനൽ, പി.കിഷൻ ചന്ദ് ശുഭലാൽ, അനിൽകുമാർ എം,അനിൽകുമാർ എം.പി പ്രസംഗിച്ചു.വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പുതിയ ഭാരവാഹികളായി ഷിബുലാൽ. ഇ ( പ്രസിഡൻ്റ്) എം അനിൽകുമാർ, (സെക്രട്ടറി), ലിവിങ്സ്റ്റൺ കെ.ജെ ( ട്രഷറർ) തെരഞ്ഞെടുത്തു