വിമാനത്താവളത്തിൽ വീണ്ടും നുണ ബോംബ്
Saturday 03 May 2025 9:15 PM IST
കൊച്ചി വിമാനത്താവളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി. പൊലീസും സി.ഐ.എസ്എഫും നിരീക്ഷണം ശക്തമാക്കി. വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ ഏജൻസികളും ഉൾപ്പെട്ട ബോംബ് ത്രെഡ് അസസ്‌മെന്റ് കമ്മിറ്റി അവലോകന യോഗം ചേർന്ന് സന്ദേശം നോൺ സ്‌പെസിഫികാണെന്ന് വിലയിരുത്തി. തിങ്കളാഴ്ച വിമാനത്താവളത്തിലെ പി.ആർ.ഒ ഓഫീസിലേയ്ക്കും ഇ-മെയിൽ മുഖേന ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. വിമാനത്താവളത്തിൽ സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്.