നഴ്സുമാരുടെ ഒഴിവ്
Saturday 03 May 2025 1:17 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളിൽ നഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് ആണ് യോഗ്യത. ശമ്പളം 27,800 (സി.ടി.സി). പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലോ 7594050320 എന്ന നമ്പറിലോ അയക്കുക.