മേയ്ദിനം ആചരിച്ചു
Saturday 03 May 2025 1:18 AM IST
ചിറ്റൂർ: ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(എച്ച്.എം.എസ് ) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് ദിനാചരണം സംഘടിപ്പിച്ചു. തീവ്രവാദത്തിനെതിരായും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനാധിപത്യവിരുദ്ധ നിലപാടിനെതിരായും ശക്തമായി നിലകൊള്ളണമെന്ന് യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ ജെസി ആൻഡ് ജെ.ഡബ്ല്യയു.യു ജില്ല പ്രസിഡന്റ് എ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ബാലൻ പൊറ്റശ്ശേരി, രമേശ് പ്രായിരി, കെ.തങ്കവേലു, ഡി.കലാധരൻ, കൃഷ്ണൻ, സേതുമാധവൻ, യു.അനിഷ എന്നിവർ സംസാരിച്ചു.