മേയ് ദിന റാലി സംഘടിപ്പിച്ചു

Saturday 03 May 2025 12:19 AM IST
കൊയിലാണ്ടിയിൽ നടന്ന മെയ് ദിന റാലി.

കൊയിലാണ്ടി: മേയ് ദിനത്തോടനുബന്ധിച്ച് തൊഴിലാളി റാലി നടത്തി. ബസ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന പൊതുയോഗം സി.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുന്നുമ്മൽ എ.ഐ.ടി.യു.സി അദ്ധ്യക്ഷനായി. സി.ഐ.ടി.യു.സി ഏരിയാ സെക്രട്ടറി അശ്വനി ദേവ്,കെ ദാസൻ (സി.ഐ.ടി.യു) പി വിശ്വൻ (കർഷക സംഘം) അഡ്വ എസ് സുനിൽ മോഹൻ (എ.ഐ.ടി.യു.സി ) കെ മിനി (എൻ.ജി.ഒ യൂണിയൻ ) ആർ.എം രാജൻ (കെ.എസ്.ടി.എ ) എൻ.കെ ഭാസ്ക്കരൻ (സി.ഐ.ടി.യു) എന്നിവർ പ്രസംഗിച്ചു. എം.എ ഷാജി നന്ദി പറഞ്ഞു