പ്രതിഷേധ പ്രകടനം നടത്തി

Saturday 03 May 2025 1:23 AM IST
വയനാട് സ്വദേശി അഷ്റഫിനെ ബാംഗ്ലൂരിൽ ആൾക്കുട്ടം തല്ലികൊന്നതിൽ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തിൽ പടിഞ്ഞാറങ്ങാടി സെൻട്രലിൽ നടത്തിയ പ്രതിഷേധ പ്രകടനം

പട്ടാമ്പി: വയനാട് സ്വദേശി അഷ്റഫിനെ മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തൃത്താല മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ഉത്തരേന്ത്യൻ മേഖലയിൽ വ്യാപകമായിരുന്ന ആൾക്കൂട്ടക്കൊലകൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരിക്കുന്നത് അപകടകരമാണെന്നും മനുഷ്യരെ കൂട്ടംചേർന്ന് തല്ലിക്കൊല്ലുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പടിഞ്ഞാറങ്ങാടി സെൻട്രലിലെ പ്രതിഷേധ പ്രകടനത്തിൽ എസ്.ഡി.പി.ഐ തൃത്താല മണ്ഡലം വൈസ് പ്രസിഡന്റ് അഷറഫ് പള്ളത്ത്, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷൗക്കത്ത്, സുലൈമാൻ കെള്ളനൂർ, മുഹമ്മദ് ഉണ്ണി അച്ചാരത്ത് എന്നിവർ നേതൃത്വം നൽകി.