സി.പി.ഐ ലോക്കൽ സമ്മേളനം

Saturday 03 May 2025 12:28 AM IST
സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം ജില്ലാഎക്സി.അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: സി.പി.ഐ തുറയൂർ ലോക്കൽ സമ്മേളനം ഇരിങ്ങത്ത് പി.ടി കുഞ്ഞിക്കണാരൻ നഗറിൽ നടന്നു. ജില്ലാഎക്സി. അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അജയ് ആവള, സി ബിജു, പി. ബാലഗോപാലൻ, ബാബു കൊളക്കണ്ടി, ധനേഷ് കാരയാട്, കെ.പി ജയന്തി പങ്കെടുത്തു. കെ. ജയരാജൻ ,പി അശോകൻ, കെ പി ജയന്തി, പി.ടി ശശി ,കെ രാജന്ദ്രൻ ,സുരേന്ദ്രൻ മഠത്തിൽ സമ്മേളനം നിയന്ത്രിച്ചു. കെ എം കുഞ്ഞിക്കണ്ണൻ രക്തസാക്ഷി പ്രമേയവും പി.ടി സനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. രാജേന്ദ്രൻ (സെക്രട്ടറി), പി ബാലറാം (അസി.സെക്രട്ടറി) ഭാരവാഹികളായി തെരഞ്ഞെടുത്തു. പി .ബൽറാം പ്രസംഗിച്ചു.