സി.എം.ആർ.എൽ ഹർജി 9ന് പരിഗണിക്കും
Saturday 03 May 2025 1:30 AM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒയുടെ തുടർ നടപടികൾക്കെതിരെ സി.എം.ആർ.എൽ നൽകിയ ഹർജി ഈമാസം 9ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. തുടർന്നാണ് മേയ് 9ന് വൈകിട്ട് നാലു മണിയിലേക്ക് മാറ്റാൻ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് തീരുമാനിച്ചത്.