കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക,​ രോഗികളെ ഒഴിപ്പിച്ചു

Friday 02 May 2025 9:34 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യു.പി.എസ് റൂമിൽ നിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഭവത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ മുഴുവൻ രോഗികളെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഷോർട്ട് സർ‌ക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് സംശയം.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും മന്ത്രി ആവശ്യപ്പെട്ടു.