വിദ്യാർത്ഥിയെ ആദരിച്ചു

Saturday 03 May 2025 9:34 PM IST
അന്താരാഷ്ട്ര ഖുർആൻ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റൈഹാനയെ പിടിഎ റഹീം എം എൽ എ അനുമോദിക്കുന്നു.

കുന്ദമംഗലം: ജോർദാൻ ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് താരമായി മാറിയ മലപ്പുറം മഅദിൻ ക്യൂ ലാൻഡ് പത്താം ക്ലാസ് വിദ്യാർത്ഥിനി കുന്ദമംഗലം ഫാത്തിമ റൈഹാനയെ പി.ടി.എ റഹീം എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചു. ജോർദാനിലെ ഹാഷെമൈറ്റ് ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവിന്റെ നേതൃത്വത്തിൽ നടന്ന പെൺകുട്ടികളുടെ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിലാണ് റൈഹാന പങ്കെടുത്തത്. സൈനുദ്ദീൻ നിസാമിയുടെയും അദ്ധ്യാപികയായ വി.പി.ഹാജറയുടെയും മകളാണ് റൈഹാന. മൈത്രി റസിഡൻസ് കമ്മിറ്റിയുടെ ഉപഹാരം ഒ വേലായുധൻ നൽകി. പുതുക്കുടി ബാവ, പി അതുൽദാസ്, ഇ.പി ആലിഹാജി, ഷുഹൈബ് പൊന്നകം, എം.പി. അഹമ്മദ് കബീർ പ്രസംഗിച്ചു.