ഹൈക്കോടതി ജഡ്‌ജിമാരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങി

Saturday 03 May 2025 1:47 AM IST

ന്യൂഡൽഹി: കർണാടക ഹൈക്കോടതിയിൽ നിന്ന് നാലു ജഡ്ജിമാരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണിത്. ജസ്റ്റിസ് കെ.നടരാജൻ (കേരള ഹൈക്കോടതി), ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ (മദ്രാസ് ഹൈക്കോടതി), ജസ്റ്റിസ് എൻ.എസ്.സഞ്ജയ് ഗൗഡ (ഗുജറാത്ത് ഹൈക്കോടതി), ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് (ഒറീസ ഹൈക്കോടതി) എന്നിവർക്കാണ് സ്ഥലംമാറ്റം. പകരം തെലങ്കാന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എസ്.സുധ, ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് കെ.മന്മധ റാവു എന്നിവരെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള കൊളീജിയം നിർദ്ദേശത്തെ ബംഗളൂരുവിലെ അഭിഭാഷക അസോസിയേഷൻ (എ.എ.ബി) എതിർത്തിരുന്നു.