സുഫീ സംഗീതരാവ് സംഘടിപ്പിച്ചു

Saturday 03 May 2025 12:01 AM IST
സൂഫിയാന കുറ്റ്യാടി ഒരുക്കിയ സൂഫി സംഗീത രാവിൽ ഫൈസൽ അഡ്വ: ഷുഹൈബ്, അമീന ഹമീദ്, യൂസുഫ് എന്നിവർ സംഗീതമാലപിക്കുന്നു.

കുറ്യാടി: സൂഫിയാനയും വേൾഡ് മലയാളി ഫെഡറേഷനും സംയുക്തമായി കുറ്റ്യാടിയിൽ സൂഫീ സംഗീതരാവ് സംഘടിപ്പിച്ചു. മതവൈരവും രാഷ്ട്രീയ കലഹവും ലഹരിയുടെ ഉപയോഗവും കൊണ്ട് കലുഷിത കാലത്ത് മനുഷ്യനെ സ്നേഹത്തിലും സൗഹൃദത്തിലും പെരുമാറുന്നവരായി മാറാൻ സൂഫീ സംഗീത രാവ് പ്രചോദനമാവണമെന്ന് ഉദ്ഘാടകൻ ഷാജുഭായ് ശാന്തിനികേതൻ പറഞ്ഞു. ആത്മാന്വേഷികളായവർക്ക് ഹൃദയശാന്തിയും സ്വസ്ഥതയും പകരുന്നതാണ് സൂഫീ സംഗീതമെന്ന് മുഖ്യാപ്രഭാഷകൻ അഹമ്മദ് മൂന്നാംകൈ പറഞ്ഞു. സെഡ്. എ സൽമാൻ അദ്ധ്യക്ഷത വഹിച്ചു. എ.സി. അബ്ദുൽ മജീദ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ വി.എം. സിദ്ധീഖ് ,ബാലൻ അമ്പാടി, കൺവീനർ നാസർ തയ്യുള്ളതിൽ, ഹാഫിസ് പൊന്നേരി എന്നിവർ പ്രസംഗിച്ചു.