മത്സ്യത്തൊഴിലാളി പാക്കേജ് നടപ്പാക്കണം: ഹസൻ

Saturday 03 May 2025 12:05 AM IST

കോഴിക്കോട്: വിഴിഞ്ഞം പദ്ധതി വരുമ്പോൾ അവിടുത്തെ മത്സ്യത്തൊഴിലാളികൾക്കായി ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരുന്ന 475 കോടിയുടെ പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം മനസിലാക്കിയാണ് അന്ന് പാക്കേജ് പ്രഖ്യാപിച്ചത്. ഉമ്മൻചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതിയെ തകർക്കാനാണ് സി.പി.എമ്മും പിണറായിയും ശ്രമിച്ചത്. അന്ന് എതിർത്തവർ ഇന്ന് അതിന്റെ മുഴുവൻ ക്രഡിറ്റുമെടുക്കുന്നു. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചും മറ്റുമുള്ള ധൂർത്തിനും അഴിമതിക്കുമെതിരെ വാർഷികദിനമായ 20ന് കരിദിനാചരണം നടത്തും. 13ന് കൊച്ചിയിൽ പ്രതിഷേധറാലി നടത്തും.