മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ
Saturday 03 May 2025 12:18 AM IST
ഫറോക്ക്: മുനിസിപ്പൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫറോക്ക് ആറാം ഡിവിഷനിൽ ടിപ്പു കോട്ടയുടെ ഗേറ്റിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി. അബ്ദു റസാഖ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.റീജ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ പി. സുബൈർ, കെ.പി അഷറഫ്, കെ. ബീരാൻ, മോഹനൻ, പ്രദീപ് കെ, കുഞ്ഞറമൂ, എം സിറാജ്, അവറാൻകുട്ടി കെ.വി, എ.കെ റഫീക്, കെ.ടി റസാഖ്, പി സന്തോഷ്, കെ.ടി കുട്ടായി, നിസാബ് തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.